Today: 18 Oct 2024 GMT   Tell Your Friend
Advertisements
സപ്തതി നിറവില്‍ ജര്‍മന്‍ മുന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍
Photo #1 - Germany - Otta Nottathil - ex_chancellor_angela_merkel_70th_birthday
ബര്‍ലിന്‍: ജര്‍മ്മനിയുടെ മുന്‍ ചാന്‍സലര്‍ ഡോ. അംഗല മെര്‍ക്കല്‍ (അംഗല ഡൊറോത്തിയ കാസ്നര്‍) 70~ാം ജന്മദിനം ആഘോഷിച്ചു. എന്നാല്‍ ഇതിനൊരു പ്രത്യേകതയുണ്ട്. പൊതുജനങ്ങളില്‍ നിന്ന് അകന്ന് അവരുടെ സ്വന്തം പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍(സിഡിയു) പാര്‍ട്ടിയിലുള്ളവരും മറ്റു പ്രമുഖ രാഷ്ട്രീയക്കാരും മാത്രമാണ് ആശംസകള്‍ നേരാന്‍ എത്തിയത്. എഴുപതാം ജന്മദിനം ആണെങ്കിലും സ്വകാര്യത ഉറപ്പിച്ചായിരുന്നു ആഘോഷം.

ഒന്നരപതിറ്റാണ്ടിലേറെ ജര്‍മനിയെ യൂറോപ്പിലെ ഏറ്റവും മുന്തിയ സാമ്പത്തിക ശക്തിയായി വളര്‍ത്തിയ മെര്‍ക്കല്‍ അവരുടെ ഭരണത്തിന്റെ അവസാന കാലഘട്ടത്തില്‍ (2015/16) ജര്‍മനിയിലേക്ക് അഭയാര്‍ത്ഥികളെ യാതൊരു പരിമിതിയില്ലാതെ കടന്നുകയറാന്‍ അനുവദിച്ചതിന്റെ പേരില്‍ ശക്തമായ പേരുദോഷം കേള്‍ക്കേണ്ടിവന്നുവെന്നു മാത്രമല്ല അഃില്‍ അവര്‍ രാജ്യത്തോട്, ജനങ്ങളോട് മാപ്പപേക്ഷിയ്ക്കുകയും ചെയ്തു. എന്നാല്‍ ആരോഗ്യമേഖലയില്‍ ഇന്‍ഡ്യാക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് നഴ്സിംഗ് ജോലിയ്ക്കായി രാജ്യം തുറന്നു നല്‍കിയത് മെര്‍ക്കല്‍ ആണെന്ന കാര്യം വിസ്മരിച്ചുകൂടാ. അതുകൊണ്ടുതന്നെ ജര്‍മനിയിലേയ്ക്ക് നിലവിലും മലയാളി നഴ്സുമാരുടെ തൊഴില്‍ കുടിയേറ്റത്തിന്റെ കുത്തൊഴുക്ക് തുടരുകയാണ്.

അവരുടെ സജീവ രാഷ്ട്രീയ സമയത്തും, മുന്‍ ചാന്‍സലര്‍ പൊതുവെ സ്വകാര്യ അന്വേഷണങ്ങള്‍ക്ക് ഉത്തരം നല്‍കിയിരുന്നില്ല എന്നതും അവരുടെ ഒരു സവിശേഷതയാണ്. ഇത്തരത്തിലുള്ള അന്വേഷണങ്ങളോടുള്ള അവരുടെ മനോഭാവം അവര്‍ ചാന്‍സലര്‍ സ്ഥാനം ഒഴിഞ്ഞിട്ടും മാറിയിട്ടില്ല. മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സിഡിയു) പാര്‍ട്ടിയുടെ നിലവിലെ നേതാവ് ഫ്രെഡറിക് മെര്‍സ് അഭിനന്ദനങ്ങള്‍ അറിയിച്ചു. മൂന്ന് പതിറ്റാണ്ടുകളായി അവര്‍ രാജ്യത്തിന്റെ രാഷ്ട്രീയം രൂപപ്പെടുത്തുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്ത വ്യക്തിയാണ് മെര്‍ക്കല്‍ എന്ന് വിശേഷിപ്പിച്ചു.

മധ്യ~ഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റ് (എസ്പിഡി) നേതാക്കളായ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഉള്‍പ്പെടെ നിരവധി രാഷ്ട്രീയക്കാര്‍ മെര്‍ക്കലിനെ അഭിനന്ദിച്ചു.ബര്‍ലിന്‍ മതില്‍ തകര്‍ന്ന സമയത്ത്, കിഴക്കന്‍ ജര്‍മ്മനിയുടെ വളര്‍ന്നുവരുന്ന ജനാധിപത്യ പ്രസ്ഥാനത്തില്‍ മെര്‍ക്കല്‍ ഉള്‍പ്പെട്ടിരുന്നത് ഓര്‍മ്മിപ്പിച്ചാണ് ഷോള്‍സ് ആശംസകള്‍ അറിയിച്ചത്. മെര്‍ക്കലിന്റെ ശ്രദ്ധേയമായ രാഷ്ട്രീയ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ കിഴക്കന്‍ ജര്‍മ്മനിയിലെ ജനാധിപത്യത്തിനും ജര്‍മ്മന്‍ ഐക്യത്തിനും വേണ്ടിയുള്ള ഉജ്ജ്വലമായ വിജയത്തോടെയാണ് അവര്‍ പ്രവര്‍ത്തനം ആരംഭിച്ചത്, അത് ഇന്നും ആരെയും ത്രസിപ്പിയ്ക്കുന്ന ജ്വലിയ്ക്കുന്ന ഒരു പ്രവര്‍ത്തനമാണ്. അവര്‍ രാജ്യത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചു. ജന്മദിനാശംസകള്‍ എന്ന് ഷോള്‍സ് ട്വീറ്റ് ചെയ്തു.മെര്‍ക്കല്‍ ജര്‍മന്‍ ജനാധിപത്യത്തിന്റെ മാതൃകയും മുഖമുദ്രയും എന്ന് ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക്~വാള്‍ട്ടര്‍ സ്റെറയിന്‍മയര്‍ പ്രശംസിച്ചു.
16 വര്‍ഷത്തോളം നിങ്ങള്‍ യൂറോപ്പിന്റെ ഐക്യത്തിന് വേണ്ടി മനുഷ്യത്വത്തോടും സ്ഥിരോത്സാഹത്തോടും കൂടെ നില്‍ക്കുക മാത്രമല്ല എപ്പോഴും ജനാധിപത്യത്തിനും അന്താരാഷ്ട്ര നിയമത്തിനും വേണ്ടിയുള്ള ആഴമായ ബോധ്യത്തോടെ. എന്റെ തലമുറയിലെ സ്ത്രീകള്‍ക്ക് നിങ്ങള്‍ കൂടുതല്‍ വാതിലുകള്‍ തുറന്നുകൊടുത്തു, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് എല്ലാ ആശംസകളും എന്നാണ് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് അഭിനന്ദന സന്ദേശത്തില്‍ ട്വീറ്റ് ചെയ്തത്. ജര്‍മ്മനിയുടെ 2005 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം മെര്‍ക്കല്‍ ചാന്‍സലറായി സ്ഥാനമേറ്റ മുന്‍ രാഷ്ട്രീയ എതിരാളിയായ മുന്‍ ചാന്‍സലര്‍ ഗെര്‍ഹാര്‍ഡ് ഷ്രോഡറും ആശംസകള്‍ നേര്‍ന്നവരില്‍ ഉള്‍പ്പെടുന്നു.

1954 ജൂലൈ 17 ന് ഹാംബുര്‍ഗിലാണ് മെര്‍ക്കല്‍ ജനിച്ചത്. രസതന്ത്രത്തില്‍ ഉന്നതബിരുദം നേടിയാണ് രാഷ്ട്രീയ രസതന്ത്രത്തിലൂടെ നാലു തവണ ജര്‍മന്‍ ചാന്‍സലറായത്.

മെര്‍ക്കല്‍ 2005~ല്‍ ചാന്‍സലറായി.16 വര്‍ഷത്തോളം ആ പദവിയില്‍ തുടര്‍ന്നു. ജര്‍മനിയുടെ ചരിത്രത്തില്‍ ഈ ചുമതല വഹിക്കുന്ന ആദ്യ വനിത.സിഡിയു നേതാവും മുന്‍ ചാന്‍സലറുമായ ഡോ.ഹെല്‍മുട്ട് കോളാണ് മെര്‍ക്കലിനെ രാഷ്ട്രീയത്തിലേയ്ക്ക് കൊണ്ടുവന്നത്. 2021 നവംബറിലാണ് രാഷ്ട്രീയത്തില്‍ നിന്നും പടിയിറങ്ങിയത്.

യൂറോപ്പിന്റെ വിഷമഘട്ടങ്ങളില്‍ മെര്‍ക്കലിന്റെ ഇച്ഛാശക്തിയാണ് യൂറോപ്യന്‍ യൂണിയനെ മുന്നോട്ടു നയിക്കാന്‍ കാരണമായത്. ജര്‍മ്മന്‍ ക്വാണ്ടം രസതന്ത്രജ്ഞനും ഭൗതിക രസതന്ത്രജ്ഞനുമായ ജോവാഹിം സൗവറാണ് മെര്‍ക്കലിന്റെ ഭര്‍ത്താവ്. ഇവര്‍ക്ക് കുട്ടികളില്ല.
- dated 17 Jul 2024


Comments:
Keywords: Germany - Otta Nottathil - ex_chancellor_angela_merkel_70th_birthday Germany - Otta Nottathil - ex_chancellor_angela_merkel_70th_birthday,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
wahats_happening_to_german_economy
ജര്‍മന്‍ സമ്പദ് വ്യവസ്ഥയ്ക്ക് സംഭവിക്കുന്നതെന്ത്? Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനി ഇന്ത്യന്‍ വിദഗ്ധ ജോലിക്കാരെ അടിയന്തിരമായി റിക്രൂട്ടുചെയ്യാന്‍ പദ്ധതിയായി ; ജര്‍മന്‍ തൊഴില്‍ മന്ത്രി ഇന്‍ഡ്യയിലേയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
bible_convention_fr_xavier_khan_vattayil_koeln_oct_18
കൊളോണില്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 18 മുതല്‍ 20 വരെ Recent or Hot News
തുടര്‍ന്നു വായിക്കുക
germany_govt_benefits_that_hinder_citizenship
ചില സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പറ്റിയാല്‍ ജര്‍മന്‍ പൗരത്വത്തിന് അയോഗ്യത Recent or Hot News
തുടര്‍ന്നു വായിക്കുക
wayanad_disaster_ksk_charity_house_project
വയനാട് ദുരന്തം ; കൊളോണ്‍ കേരള സമാജം വീട് നല്‍കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
adam_joseph_student_cremated_pathichira
ബര്‍ലിനില്‍ കുത്തേറ്റു മരിച്ച ആദം ജോസഫിന്റെ സംസ്ക്കാരം നടത്തി
തുടര്‍ന്നു വായിക്കുക
chamayam_new_organisation_opened_frankfurt
ചമയം 2024 ല്‍ മോഹിനിയാട്ടം വര്‍ണ്ണാഭമായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us